divakarancpi-30

പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാവാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് സി.പി.ഐ നേതാവ് സി. ദിവാകരന്‍റെ തുറന്നുപറച്ചില്‍. പാര്‍ട്ടിയില്‍ ചതിപ്രയോഗങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ദിവാകരന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.  ആത്മകഥ 'കനല്‍വഴികളിലൂടെ' പ്രകാശനം ചെയ്യുന്നതിന് മുന്നോടിയായാണ് വെളിപ്പെടുത്തല്‍. ജീവിച്ചിരിക്കുമ്പോള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കേണ്ടെന്നതു കൊണ്ട് പലതും തുറന്ന് എഴുതിയിട്ടില്ലെന്നും ദിവാകരന്‍ പറഞ്ഞു.

 

പ്രായപരിധിയില്‍ തട്ടി സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവില്‍ നിന്നു  പുറത്തുപോയ സി. ദിവാകരന്‍ ഇന്ന് പാര്‍ട്ടിയുടെ പ്രസിദ്ധീകരണശാലയായ പ്രഭാത് ബുക്ക് ഹൗസിന്‍റെ ചെയര്‍മാനാണ്.  പാര്‍ട്ടി നല്‍കിയ നേട്ടങ്ങളും തിരിച്ചടികളും വിവരിക്കുന്നതാണ് അച്ചടി പുരോഗമിക്കുന്ന 'കനല്‍വഴികളിലൂടെ' എന്ന ആത്മകഥ. ആത്മകഥയില്‍ പറയാത്ത ചിലത് ദിവാകരന്‍ തുറന്ന് പറഞ്ഞു. പാര്‍ലമെന്‍ററി രംഗത്തേക്ക് കൈപിടിച്ചു കൊണ്ടുവന്നത് വെളിയം ഭാര്‍ഗവനാണ്. ആത്മകഥ ജൂണ്‍ 1ന്  മുഖ്യമന്ത്രി പ്രകാശനം ചെയ്യും. 

 

Wanted to be CPI state secretary; reveals C. Divakaran