vdsatheesanonkinfrafire-23

തിരുവനന്തപുരം കിന്‍ഫ്രയിലെ മരുന്ന് സംഭരണശാലയിലുണ്ടായ തീപിടിത്തത്തില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കെട്ടിടത്തില്‍ മതിയായ സുരക്ഷയോ തീ അണയ്ക്കുന്നതിനാവശ്യമായ സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല. തീപിടിത്തം ഗൗരവമായി അന്വേഷിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. കോവിഡ് കാലത്തെ പര്‍ച്ചേസില്‍ അഴിമതിയുണ്ടെന്ന ആരോപണം നിലനില്‍ക്കെയാണ് തീപിടിത്തമെന്നത് ദുരൂഹതയേറ്റുന്നുവെന്നും അഴിമതി പിടിക്കപ്പെടുമ്പോള്‍ തീ പിടിക്കുന്നത് സര്‍ക്കാരിന്റെ പതിവ് തന്ത്രമാണെന്നും സതീശന്‍ ആരോപിച്ചു. കുത്തഴിഞ്ഞ നിലയിലാണ് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ പ്രവര്‍ത്തനമെന്നും രണ്ട് വര്‍ഷത്തിനുള്ളില്‍ ഒന്‍പത് എം.ഡിമാര്‍ സ്ഥാപനത്തില്‍ വന്നുവെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. 

 

VD Satheesan on Kinfra KMSCL fire