hardeepsinghcongress-23

രാജ്യത്തിന്റെ പുരോഗതിയില്‍ അഭിമാനമോ ദേശീയ വികാരമോ ഇല്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് കേന്ദ്ര പെട്രോളിയം–പ്രകൃതിവാതക മന്ത്രി ഹര്‍ദീപ് സിങ് പുരി. പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയെ തെറ്റായി വ്യാഖ്യാനിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം രാഷ്ട്രപതിയെ ഒഴിവാക്കി പ്രധാനമന്ത്രി ചെയ്യുന്നുവെന്ന് പറയുന്നവര്‍ ചരിത്രം പരിശോധിക്കണമെന്നും പാര്‍ലമെന്റ് അനക്സ് ഉദ്ഘാടനം ചെയ്തത് ഇന്ദിരാഗാന്ധിയാണെന്നും ലൈബ്രറിക്ക് തറക്കില്ലിട്ടത് രാജീവ് ഗാന്ധിയാണെന്നും മന്ത്രി ട്വിറ്ററില്‍ കുറിച്ചു. രാഷ്ട്രപതിയെ കുറിച്ച് ബഹുമാനമില്ലാതെ സംസാരിച്ചവരാണ് കോണ്‍ഗ്രസ് നേതാക്കള്‍. അതേ നേതാക്കള്‍ ഇപ്പോള്‍ രാഷ്ട്രപതിക്ക് വേണ്ടി സംസാരിക്കുന്നത് തികഞ്ഞ കാപട്യമാണെന്നും അദ്ദേഹം ആരോപിച്ചു. 

 

Hardeep Puri slams congress for criticising inauguration of new Parliament building