തുമ്പ കിന്‍ഫ്ര പാര്‍ക്കില്‍ പ്രവര്‍ത്തിച്ചിരുന്ന മരുന്ന് സംഭരണശാലയിലെ തീപിടിത്തത്തില്‍ അട്ടിമറി സംശയിക്കുന്നില്ലെന്ന് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ എം.ഡി. ജീവന്‍ ബാബു. ബ്ലീച്ചിങ് പൗഡറിന്റെ ഗുണനിലവാരം പരിശോധിക്കുമെന്നും കൊല്ലത്തും തുമ്പയിലും ഗോഡൗണുകളില്‍ തീ പിടിച്ചതെങ്ങനെയെന്ന് വിശദമായ പരിശോധന നടത്തുമെന്നും അദ്ദേഹം അറിയിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
പുലര്‍ച്ചെ ഒന്നരയോടെയാണ് മരുന്ന് സംഭരണകേന്ദ്രത്തിന് തീപിടിച്ചത്. തീയണയ്ക്കാനെത്തിയ അഗ്നിരക്ഷാ സേനാംഗത്തിന് മേല്‍ ഹോളോബ്രിക്സ് കെട്ടിടത്തിന്റെ ചുമരിടിഞ്ഞ് വീഴുകയായിരുന്നു. ഏറെ നേരത്തെ ശ്രമഫലമായി അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കിന്‍ഫ്രയും മന്ത്രി ശിവന്‍കുട്ടിയും അറിയിച്ചു.
KMSCL MD on Kinfra fire