കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ആള്‍മാറാട്ടത്തില്‍ എസ്.എഫ്.ഐ നേതാവ് വിശാഖിനെ സംരക്ഷിച്ച് പൊലീസും. സര്‍ട്ടിഫിക്കറ്റുകളില്‍ 25 വയസ് പ്രായമുള്ള വിശാഖിന് 19 വയസെന്നാണ് പൊലീസ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 22 വയസ് കഴിഞ്ഞവര്‍ക്ക് കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാവില്ല. ഇത് മറികടക്കുന്നതിനാണ് മല്‍സരിക്കുകയേ ചെയ്യാത്ത വിശാഖിനെ തിരുകിക്കയറ്റിയതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
അതേസമയം, വിവാദത്തിന് പിന്നാലെ യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരുടെ പട്ടിക പരിശോധിക്കാന്‍ കേരള സര്‍വകലാശാല തീരുമാനിച്ചു. ഇതിനായി മൂന്നംഗസമിതിയെ സര്‍വകലാശാല നിയോഗിച്ചു.യുയുസിമാരുടെ പേരുകള്‍ നല്‍കാന്‍ അതത് കോളജ് പ്രിന്‍സിപ്പല്‍മാരോട് സമിതി ആവശ്യപ്പെടും. സമിതിയുടെ പരിശോധനയ്ക്ക് ശേഷം യൂണിയന്‍ തിരഞ്ഞെടുപ്പിനുള്ള പുതിയ വോട്ടര്‍ പട്ടിക തയ്യാറാക്കാനും സര്‍വകലാശാല തീരുമാനിച്ചു. ഇതിന് ശേഷം തിരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയെന്നാണ് തീരുമാനം.
Kerala University appoints three member committee to check UUC list