kattakada-sfi-3

കാട്ടാക്കട കോളജിലെ ആള്‍മാറാട്ടം സി.പി.എമ്മിന് നാണക്കേടാവുന്നതിനിടെ എസ്എഫ് ഐ നേതാവിനെ തിരുകികയറ്റിയതില്‍ പങ്കില്ലെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് രണ്ടു പാര്‍ട്ടി എം.എല്‍.എമാര്‍ സിപിഎമ്മിന് കത്തു നല്‍കി. അരുവിക്കര എംഎല്‍എ ജി സ്റ്റീഫനും  കാട്ടാക്കട എംഎല്‍എ ഐ ബി സതീഷുമാണ് വിവാദം പാര്‍ട്ടിയില്‍ ചര്‍ച്ചയാകുന്നിനിടെ  കത്ത് നല്‍കിയത്. പ്രിന്‍സിപ്പലിന്‍റെ പങ്ക് അനേഷിക്കണെന്ന് ആവശ്യപ്പെട്ട് സര്‍വകലാശാല ഡിജിപിക്ക് കത്തു നല്‍കി. പ്രിൻസിപ്പൽ കോൺഗ്രസ് സംഘടന നേതാവാണങ്കിൽ ലജ്ജിക്കുന്നുവെന്നും കുറ്റം പ്രിൻസിപ്പലിൽ മാത്രം ഒതുക്കിയാൽ കോടതിയിൽ പോകുമെന്നും  കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറായി ജയിച്ച അനഘക്ക് പകരം എസ് എഫ് ഐ ഏരിയ സെക്രട്ടറി എ വിശാഖ്  ആള്‍മാറാട്ടം നടത്തിയത് പാര്‍ട്ടി നേതാക്കള്‍ അറിയാതെ സംഭവിക്കില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം സിപിഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനം. ഇതേപറ്റി പാര്‍ട്ടി പരിശോധിക്കണമെന്നും ആവശ്യമുയര്‍ന്നു. ഇതിന് പിന്നാലെയാണ് കാട്ടക്കടയില്‍ സ്വാധീനമുള്ള എം.എല്‍.എമാരായ ജി സ്റ്റീഫനും   ഐ ബി സതീഷും പാര്‍ട്ടി ജില്ലാ സെക്രട്ടറിക്ക് കത്ത് നല്‍കിയത്. ഒരു തരത്തിലും ആള്‍മാറാട്ടത്തിന് കൂട്ടുനിന്നിട്ടെന്നും കുറ്റക്കാരെ കണ്ടെത്തണമെന്നുമാണ് കത്ത്. പ്രിന്‍സിപ്പല്‍  ജി ജെ ഷൈജുവ് കോണ്‍ഗ്രസ് സംഘടനനേതാവ് ആണെന്നത്  കോണ്‍ഗ്രസിനും നാണക്കേടായി .ഇതിനിടെയാണ് കെ സുധാകരന്‍റെ പ്രതികരണം

 

സംഭവത്തിൽ പ്രിൻസിപ്പൽ ഡോക്ടർ ജി ജെ ഷൈജുവിന് വീഴ്ചയുണ്ടാ എന്നാണ് കോളേജ് മാനേജർ ഉൾപ്പെടെ മൂന്ന് അംഗ സമിതി സംഭവം അന്വേഷിക്കുക. ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗം നടപടിക്ക് കൂട്ടുനിന്ന പ്രിൻസിപ്പൽ ഡോക്ടർ ജി ജെ ഷൈജുവിനെ സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്തിരുന്നു. കോളജ് സമിതിയുടെ റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കും. കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് കോളജ് മാനേജ്മെന്‍് വ്യക്തമാക്കി.

 

Councillor impersonation kattakada college