കര്‍ണാടകയുടെ 24ാമത് മുഖ്യമന്ത്രിയായി സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ താവര്‍ ചന്ദ് ഗലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് സിദ്ധരാമയ്യ പ്രതിജ്ഞ എടുത്തത്. സിദ്ധരാമയ്യയ്ക്ക് പിന്നാലെ ഡി.കെ.ശിവകുമാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ജി പരമേശ്വര, കെ എച്ച് മുനിയപ്പ, കെ.ജെ.ജോർജ്, എം.ബി.പാട്ടീൽ, സതീഷ് ജർക്കിഹോളി, പ്രിയങ്ക് ഖാർഗെ, രാമലിംഗ റെഡ്ഢി, സമീർ അഹമ്മദ് ഖാൻ എന്നിവരാണ് മന്ത്രിസഭയിലെ മറ്റ് അംഗങ്ങള്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക, മല്ലികാര്‍ജുന്‍ ഖര്‍ഗെ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. എന്നാല്‍ സോണിയ ഗാന്ധി ചടങ്ങിനെത്തിയില്ല. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍, സിപി.എം ജനറല്‍ സെക്രട്ടറി സീതാറാം െയച്ചൂരി, എന്‍.സി.പി നേതാവ് ശരദ് പവാര്‍, , ഫാറൂഖ് അ്ബദുല്ല, സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി.രാജ തുടങ്ങിയ പ്രതിപക്ഷനേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.

 

Siddaramaiah sworn as Karnataka CM , DK Shivakumar as deputy