khargekarnataka-20

കര്‍ണാടകയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനുമൊപ്പം 8 എം.എല്‍.എമാര്‍ കൂടി മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് ഇക്കാര്യമറിയിച്ചത്. മന്ത്രിമാരുടെ സാധ്യതാ പട്ടിക ഇങ്ങനെ..ജി.പരമേശ്വര, എം.ബി.പാട്ടീല്‍, കെ.എച്ച്.മുനിയപ്പ, കെ.ജെ.ജോര്‍ജ്, സതീഷ് ജാര്‍ഖിഹോളി, പ്രിയങ്ക് ഖര്‍ഗെ, രാമലിംഗ റെഡ്ഡി, സമീര്‍ അഹമ്മദ് ഖാന്‍. ചർച്ചകൾക്കൊടുവിൽ പിനീട് മന്ത്രിസഭാ  വികസനം ഉണ്ടാകും. ബംഗളുരുവിൽ  സത്യപ്രതിജ്ഞക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി.12.30നാണ്  ചടങ്ങ്. അത് കഴിഞ്ഞു ഉടനെ  മന്ത്രിസഭാ യോഗവും  ഇന്ന് ചേരും. അതിനു ശേഷം  മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും  വാർത്ത സമ്മേളനം നടത്തും. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

Siddaramaiah and nine ministers to take oath today; Kharge