Kattakada-Christian-College

കാട്ടാക്കട കോളജില്‍ എസ്എഫ്ഐ് ആള്‍മറാട്ടം നടത്തിയതിനെതിരെ കേരള സര്‍വകലാശാല. ആള്‍മാറാട്ടം നടത്തിയ വിദ്യാര്‍ഥിക്കെതിരെ പൊലീസില്‍ പരാതി നല്‍കും. പ്രിന്‍സിപ്പല്‍ സര്‍വകലാശാലയെ മനഃപൂര്‍വം പറ്റിച്ചെന്ന് വി.സി ഡോ. മോഹനന്‍ കുന്നമ്മല്‍ കുറ്റപ്പെടുത്തി. അധ്യാപകനെ സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്യും. നടപടിയെടുത്തില്ലെങ്കില്‍ കോളജിന്‍റെ അഫിലിയേഷന്‍ റദ്ദാക്കും. സര്‍വകലാശാലയ്ക്കുണ്ടായ നഷ്ടം അധ്യപകനില്‍നിന്ന് ഈടാക്കുമെന്നും വി.സി പറഞ്ഞു.മുഴുവന്‍ യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ പട്ടികയും റദ്ദാക്കും. ലിസ്റ്റ് പരിശോധിച്ചശേഷം പ്രസിദ്ധീകരിക്കുമെന്നും വി.സി അറിയിച്ചു.

 

Kerala University against Kattakada Christian College Principal