muhammad-haneesh-ai-2

എ.ഐ ക്യാമറ ഇടപാടിനെ വെള്ളപൂശി വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് .  കെല്‍ട്രോണിന്‍റെ ടെന്‍ഡര്‍ സുതാര്യമെന്നാണ് അന്വേഷണ റിപ്പോര്‍ട്ടെന്നും വിവാദങ്ങള്‍ വസ്തുതാവിരുദ്ധമെന്നും  വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു . എന്നാല്‍ ഭാവിയില്‍ ഇത്തരം പദ്ധതികള്‍ നടത്തുമ്പോള്‍  ഉന്നതാധികാര സമിതി പരിശോധിക്കുന്നത് ഉചിതമായിരിക്കുമെന്ന് നിര്‍ദേശവും റിപ്പോര്‍ട്ടിലുണ്ട്.

 

ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയീടാക്കനാനുളള  ക്യാമറ ഇടപാടില്‍ എല്ലാം സുതാര്യമെന്ന് പറഞ്ഞ്  കെല്‍ട്രോണിനെയും ആരോപണവിധേയരെയും വെള്ളപൂശുകയാണ്  എ പി എം  മുഹമ്മദ് ഹനീഷിന്‍റെ റിപ്പോര്‍ട്ട് . കരാറിനുള്ളിലെ കള്ളത്തരങ്ങള്‍ പരിശോധിക്കാതെ മാനദണ്ഡങ്ങള്‍ പാലിച്ചാണോ കരാ‍ര്‍ പ്രക്രിയ എന്നതില്‍ മാത്രമൊതുങ്ങി മുഹമ്മദ് ഹനീഷിന്‍റെ അന്വേഷണം .  കെല്‍ട്രോണിന് ഡാറ്റ സുരക്ഷ ഒഴികെ ഉപകരാര്‍ നല്‍കാം.അത്തരത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കരാര്‍ എന്ന് റിപ്പോര്‍ട്ട് കണ്ടെത്തിയതായി  വ്യവസായമന്ത്രി പറഞ്ഞു

 

കെല്‍ട്രോണ്‍ എസ്ആര്‍ഐടിക്ക് കരാര്‍ നല്‍കിയതിന് അപ്പുറം ആര്‍ക്കൊക്കെ ഉപകരാര്‍ നല്‍കുന്നുെവന്ന് കരാറില്‍ പരാമര്‍ശിക്കേണ്ടതില്ലെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. എല്ലാ സുതാര്യമെന്ന വാദിക്കുമ്പോഴും ഭാവിയില്‍ ഇത്തരം പദ്ധതികള്‍ ഉന്നതാധികാര സമിതി പരിശോധിക്കുന്നത് ഉചിതമെന്ന് നിര്‍ദേശവും റിപ്പോര്‍ട്ടിലുണ്ട്. ആര്‍ക്കും ഒരു വീഴ്ചയുമില്ലെന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കണ്ടെത്തിയിട്ടും ഭാവിയില്‍ എന്തിന് ഉന്നതാധികാര സമിതി എന്ന നിര്‍ദേശത്തിന് സര്‍ക്കാരിന് കൃത്യമായ ഉത്തരമില്ല.

 

AI Camera deal investigation report