medicalcollegekozhikode-18

രോഗികളുടെ എണ്ണവും സൗകര്യങ്ങളും ഇരട്ടിയിലധികം വര്‍ധിച്ചിട്ടും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നഴ്സുമാരുടെ പുതിയ തസ്തിക സൃഷ്ടിക്കാതെ ആരോഗ്യവകുപ്പ്. അമിതജോലിഭാരം മൂലം കടുത്ത മാനസിക സംഘര്‍ഷം നേരിടുകയാണ് നഴ്സുമാര്‍. തസ്തിക സൃഷ്ടിക്കണമെന്നാവശ്യപ്പെട്ട് ഗവണ്‍മന്റ് നഴ്സസ് യൂണിയന്‍ രണ്ടാം ഘട്ട സമരത്തിന് ഒരുങ്ങുകയാണ്. 60 വര്‍ഷം മുന്‍പുള്ള സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ചാണ് ആശുപത്രിയുടെ പ്രവര്‍ത്തനം. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

രോഗികളുടെ എണ്ണത്തിലും   കെട്ടിടങ്ങളുടേയും സൗകര്യങ്ങളുടേയും എണ്ണത്തിലും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി ഏറെ മുന്നിലാണ്. എന്നാല്‍ ജീവനക്കാരുടെ കാര്യത്തില്‍ ഏറെ പിന്നിലും. പുതിയ ബ്ലോക്കുകള്‍ ഉണ്ടാക്കുകയല്ലാതെ അവിടേക്കാവശ്യമായ ജീവനക്കാരുടെ എണ്ണം കൂട്ടുന്നില്ല. നഴ്സുമാരുടെ എണ്ണത്തില്‍ കടുത്ത വെല്ലുവിളിയാണ് ആശുപത്രി നേരിടുന്നത്.സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയും ഇപ്പോള്‍ പി.എം.എസ്.എസ്.വൈ ബ്ലോക്കും തുടങ്ങി. പക്ഷെ നഴ്സുമാരുടെ പുതിയ തസ്തികയില്ല. നേരത്തെയുണ്ടായിരുന്ന നഴ്സുമാരെ ആവശ്യാനുസരണം സ്ഥലം മാറ്റിയും  ആശുപത്രി വികസന സമിതി താല്‍കാലികമായി നിയമിച്ച നഴസുമാരെ വച്ചുമാണ് നിലവിലെ പ്രവര്‍ത്തനം. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിലവില്‍ 1700 ല്‍ അധികം രോഗികള്‍  ചികില്‍സയിലുണ്ട്. ഈ രോഗികള്‍ക്കുള്ള ആകെ നഴ്സുമാരുടെ തസ്തിക 500 . അതും 60 വര്‍ഷം മുന്‍പത്തെ സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ചുള്ളത്. ഇതില്‍ 137 എണ്ണം ഒഴിഞ്ഞുകിടക്കുന്നു. ഇതിനു പുറമെ അനുബന്ധ ജീവനക്കാരുടെ എണ്ണത്തിലും കടുത്ത ക്ഷാമമാണ് ആശുപത്രി നേരിടുന്നത്.  

 

Nurses shortage in Kozhikode medical college