കര്‍ണാടക മുഖ്യമന്ത്രിപദം സംബന്ധിച്ച് അന്തിമതീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് കോണ്‍ഗ്രസ്. മുഖ്യമന്ത്രിയാരെന്നത് സംബന്ധിച്ച് ഇന്നോ നാളെയോ തീരുമാനമുണ്ടാകുമെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ധീപ് സുര്‍ജേവാല മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി അധ്യക്ഷന്റേതാണ് തീരുമാനം. വികസനവും സമാധാനവും ഉറപ്പാക്കുന്ന തീരുമാനം അദ്ദേഹം വൈകാതെ കൈക്കൊള്ളുമെന്നും സുര്‍ജേവാല കൂട്ടിച്ചേര്‍ത്തു. 

 

മുഖ്യമന്ത്രി സ്ഥാനത്തിനായി ശക്തിയുക്തം വാദിച്ച ഡി.കെ ശിവകുമാറിനെ സോണിയ ഗാന്ധി അനുനയിപ്പിച്ചെന്നും മുഖ്യമന്ത്രി സ്ഥാനം പങ്കിടാന്‍ ധാരണയായെന്നുമുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. സിദ്ധരാമയ്യ നാളെ ഉച്ചയ്ക്ക് 3.30 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നും ഡി.കെ ശിവകുമാര്‍ പിസിസി പ്രസിഡന്റായി തുടരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

In the next 48-72 hours, we will have a new cabinet in Karnataka: Randeep Surjewala