cabinetordiannce-17

ആശുപത്രികളിലെ അക്രമം തടയാന്‍ ശക്തമായ വ്യവസ്ഥകളടങ്ങിയ ആശുപത്രി  സംരക്ഷണ നിയമഭേദഗതി ഓർഡിനൻസ് ഇന്ന് മന്ത്രിസഭ പരിഗണിക്കും. തുടര്‍ന്ന് ഗവര്‍ണറുടെ അംഗീകാരത്തിന് സമര്‍പ്പിക്കും. ഡോക്ടര്‍മാരെ അക്രമിക്കുന്നവര്‍ക്ക് ഏഴുവർഷം വരെ ശിക്ഷയും പിഴയും ഉറപ്പാക്കുന്നതാണ് ഓര്‍ഡിനന്‍സ്. പ്രത്യേക കോടതിയിൽ ഒരുവർഷത്തിനകം വിചാരണ തീർക്കണമെന്ന് വ്യവസ്ഥയുണ്ട്. ആരോഗ്യ പ്രവർത്തകർക്കൊപ്പം മിനിസ്റ്റീരിയൽ സ്റ്റാഫിനും സുരക്ഷാ ജീവനക്കാർക്കും മെഡിക്കൽ, നഴ്സിങ് വിദ്യാർഥികൾക്കും പരിരക്ഷ ലഭിക്കും. വസ്തുവകകൾക്ക് നാശം വരുത്തിയാൽ ഇരട്ടിത്തുക നഷ്ടപരിഹാരം ഈടാക്കും. ഡോ. വന്ദനയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നതും ഇന്നത്തെ മന്ത്രിസഭായോഗം പരിഗണിച്ചേക്കും. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

Kerala govt to issue ordinance for safety of healthcare professionals