Bengaluru: Karnataka Congress President D.K. Shivakumar addresses the media at his residence in Bengaluru, Monday, May 15, 2023. (PTI Photo)(PTI05_15_2023_000143B)
കർണാടക മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ഹൈക്കമാൻഡ് ചർച്ചകൾ ഇന്നും ഡൽഹിയിൽ തുടരും. ചർച്ചകൾക്കായി ഇന്നലെ ഡൽഹിയിലെത്തിയ സിദ്ധരാമയ്യ നേതാക്കളെ കാണാനായി കാത്തിരിക്കുകയാണ്. ഹൈക്കമാൻഡ് ക്ഷണിച്ചിട്ടും എത്താതിരുന്ന ശിവകുമാർ ഇന്ന് ഡൽഹിയിലെത്തിയേക്കും. എഐസിസി നിയോഗിച്ച നിരീക്ഷകർ ഇന്നലെ ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇത് പ്രകാരം ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണ സിദ്ധരാമയ്യക്കാണ്. എങ്കിലും സമവായത്തിലൂടെ മാത്രമേ തീരുമാനം പ്രഖ്യാപിക്കൂ എന്നാണ് കർണാടകയുടെ ചുമതലയുള്ള ഐസിസി ജനറൽ സെക്രട്ടറി രൺദീപ് സുർജ്ജെവാല വ്യക്തമാക്കിയിരിക്കുന്നത്. ഡി. കെ ശിവകുമാർ ഡൽഹിയിൽ എത്തിയാൽ സമവായത്തിലെത്തി പ്രഖ്യാപനം നടത്താമെന്നാണ് ഹൈക്കമാന്‍ഡിന്‍റെ പ്രതീക്ഷ.
Siddaramaiah meets top Congress leaders in Delhi