പരമാവധി ശിക്ഷ ഇരട്ടിയിലധികമായി ഉയര്‍ത്തി ആശുപത്രി സംരക്ഷണ നിയമം കടുപ്പിച്ച് സര്‍ക്കാര്‍. കുറ്റകൃത്യത്തിന്‍റെ കാഠിന്യമനുസരിച്ച്് ആറുമാസം മുതല്‍ ഏഴുവര്‍ഷം വരെ തടവ് ലഭിക്കും. അധിക്ഷേപിക്കുന്നതും മോശം വാക്കുന്നപയോഗിക്കുന്നതും ശിക്ഷയുടെ പരിധിയില്‍ വരും. ഒരുവര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നും ഒാര്‍ഡിനന്‍സിന്‍റെ കരടില്‍ വ്യവസ്ഥ ചെയ്യുന്നു. 2012ലെ നിയമത്തിലെ പരമാവധി മൂന്നുവര്‍ഷം തടവാണ് ഇരട്ടിയലധികമാക്കുന്നത്. ചെറിയ കുറ്റകൃത്യങ്ങൾക്ക് 6 മാസം തുടങ്ങി കുറ്റകൃത്യത്തിന്‍റെ തോതനുസരിച്ച് 7 വര്‍ഷം വരെയാക്കിയാണ് ശിക്ഷ വര്‍ധിപ്പിക്കുന്നത്. ഗുരുതര കുറ്റകൃത്യങ്ങൾക്ക് ഇന്ത്യൻ നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ വേറെ. അധിക്ഷേപത്തിനും ശിക്ഷ കിട്ടും.
വിചാരണ ഒരുകൊല്ലത്തിനുളളില്‍ പൂര്‍ത്തിയാക്കണമെന്നും കഴിഞ്ഞില്ലെങ്കില്‍ ബന്ധപ്പെട്ടവര്‍ കാരണം ബോധിപ്പിക്കണമെന്നും വ്യവസ്ഥ. പൊലീസ് അന്വേഷണത്തിനും സമയപരിധിയുണ്ട്. ആശുപത്രിയിലെ വസ്തുവകകൾക്ക് നാശനഷ്ടം വരുത്തിയാൽ വിലയുടെ ഇരട്ടി ഈടാക്കും. നഷ്ടപരിഹാരം ഒടുക്കാത്തവർക്കെതിരെ റവന്യൂ റിക്കവറി നടപടി വരും. ഡോക്ടർമാർ, നഴ്സുമാർ ,മെഡിക്കൽ, നഴ്സിങ് വിദ്യാർഥികൾ , പാരാമെഡിക്കൽ ജീവനക്കാർ എന്നിവർക്കാണ് നിലവിൽ നിയമ പരിരക്ഷ. പുതിയ നിയമത്തിൽ സുരക്ഷാ ജീവനക്കാരും മിനിസ്റ്റീരിയൽ ജീവനക്കാരും ഉൾപ്പെടെ എല്ലാ ആശുപത്രി ജീവനക്കാരും മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അംഗങ്ങളും പെടും. ആശുപത്രിയിലെ വസ്തുവകകൾക്ക് നാശനഷ്ടം വരുത്തിയാൽ വിലയുടെ ഇരട്ടി ഈടാക്കും. നഷ്ടപരിഹാരം ഒടുക്കാത്തവർക്കെതിരെറവന്യൂ റിക്കവറി നടപടി വരും. ക്കാരിനു മുന്നിലുണ്ട്. വ്യവസ്ഥകൾ അന്തിമമാക്കി ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിൻ്റെ പരിഗണനയ്ക്ക് സമർപ്പിക്കും.
Ordinance to ensure safety of healthcare professionals