ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിക്കേസ് അന്വേഷിച്ച നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) മൂംബൈ സോൺ മുൻ മേധാവി സമീർ വാങ്കഡെയ്ക്കെതിരെ സിബിഐ. സമീര്‍ വാങ്കഡെ 25 കോടി നേടാന്‍  ശ്രമിച്ചെന്ന് സിബിഐ എഫ്ഐആര്‍. ആര്യന്‍ ഖാനെ ലഹരിക്കേസില്‍ െപടുത്തി ഷാരൂഖ് ഖാനോട് പണം വാങ്ങാനായിരുന്നു നീക്കം. ഇതിനായി സമീര്‍ ഗോസാവിക്കൊപ്പം ഗൂഢാലോചന നടത്തിയെന്ന് സി.ബി.ഐ. ഷാരൂഖ് ഖാനോട് സമീര്‍ ഗോസാവി 25 കോടി ആവശ്യപ്പെട്ടു. ചര്‍ച്ചയില്‍ 18 കോടിക്ക് ധാരണയായെന്നും  ആദ്യഗഡുവായി 50 ലക്ഷം വാങ്ങിയെന്നും എഫ്.ഐ.ആര്‍ പറയുന്നു

CBI against Sameer Wankhede on Aryan Khan Case