ആരോഗ്യമന്ത്രി വീണ ജോര്‍ജ് എന്ത് അടിസ്ഥാനത്തിൽ ആണ് ഡോ.വന്ദന ദാസിന് പരിചയ കുറവ് ആണെന്ന് പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പരിചയക്കുറവ് ആർക്കാണെന്ന് കേരളം വ്യക്തമാക്കും. ഭീതിയോടെയാണ് ആരോഗ്യവകുപ്പിലെ ജോലിക്കാർ ജോലി ചെയ്യുന്നത്. ആരോഗ്യമന്ത്രി പരിചയക്കുറവ് എന്ന് പറയുന്ന തരത്തിലേക്ക് തരംതാഴ്തായിരുന്നു. വീണ ജോർജ് അവരുടെ സ്ഥാനത്തിന്റെ മഹത്വം മനസ്സിലാക്കണം. ഡോക്ടര്‍ കൊല്ലപ്പെടാന്‍ കാരണം പൊലീസിന്‍റെ അനാസ്ഥയെന്ന് പ്രതിപക്ഷ നേതാവ്. ഒരു ക്രിമിനലിനെ തയാറെടുപ്പില്ലാതെ ഡോക്ടറുടെ മുന്നില്‍ ഇട്ടുകൊടുത്തു. സംഭവത്തിന് പോലീസ് ഉദ്യോഗസ്ഥർ ന്യായീകരിക്കുന്നത് വിചിത്രമെന്നും സതീശന്‍.
VD Satheesan against Veena George