അമൃത്സറിൽ ഏഴ് ദിവസങ്ങൾക്കിടെ മൂന്നാം സ്ഫോടനം. സുവർണ ക്ഷേത്രത്തിന് സമീപമുണ്ടായ സ്ഫോടനത്തിൽ അഞ്ചുപേർ അറസ്റ്റിലായി. ഇവരിൽനിന്ന് ഒരു കിലോയുടെ സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തതായി പഞ്ചാബ് ഡി.ജി.പി ഗൗരവ് യാദവ് പറഞ്ഞു. പഞ്ചാബ് സര്‍ക്കാരിനെതിരെ വിവിധ സിഖ് സംഘടനകള്‍ രംഗത്തുവന്നു. മൂന്നു സ്ഫോടനങ്ങളുടെയും ചുരുളഴിയുകയാണ് അഞ്ചുപേരുടെ അറസ്റ്റോടെ. സമാധാനന്തരീക്ഷം തകർക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു മൂന്ന് സ്ഫോടനങ്ങളുമെന്ന് പൊലീസ് വ്യക്തമാക്കുന്നു.
സ്ഫോടകവസ്തുക്കൾ കൈമാറിയ മൂന്നുപേരും കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടുപേരുമാണ് അറസ്റ്റിലായത്. കഴിഞ്ഞ ശനി, തിങ്കൾ ദിവസങ്ങളിലും ഇന്ന് പുലർച്ചയുമാണ് സ്ഫോടനമുണ്ടായത്. അക്രമികൾ ഗുരുദ്വാരയ്ക്ക് സമീപം കടന്നുകയറിയതിൽ വിവിധ സിഖ് സമുദായ സംഘടനകൾ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. പഞ്ചാബ് സർക്കാരിന്റെയും പൊലീസിന്റെയും പരാജയമാണ് സ്ഫോടനങ്ങളെന്നും സംഘടന നേതാക്കൾ പറഞ്ഞു.
Loud Sound Heard Near Amritsar Golden Temple