താനൂർ തൂവൽതീരത്ത് വീണ്ടും ബോട്ട് അപകടം. ദുരന്തം ഉണ്ടായ പൂരപ്പുഴയിൽ ഹൗസ് ബോട്ട് മുങ്ങി. നിർത്തിയിട്ട ബോട്ട് ആണ് മുങ്ങിയത്. ബോട്ടിൽ ആളുണ്ടാവാത്തതിനാല്‍  വൻ ദുരന്തമാണ് ഒഴിവായത്. അപകടകാരണം വ്യക്തമല്ല. പുഴയിലെ ഓളത്തിന്റെ ശക്തിയിൽ മുങ്ങിയതാകാം എന്ന് നാട്ടുകാർ പറഞ്ഞു. ബോട്ട് മുങ്ങുന്നതിന്റെ ദൃശ്യങ്ങൾ മനോരമ ന്യൂസിനു ലഭിച്ചു.

 

Boat sank again in Thanoor