കായൽ സൗന്ദര്യം ആസ്വദിക്കാൻ സ്വദേശികളും വിദേശികളുമായ ആയിരക്കണക്കിന് വിനോദ സഞ്ചാരികൾ എത്തുന ആലപ്പുഴയിൽ ലൈസൻസില്ലാതയും മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലാതെയും സർവീസ് നടത്തുന്ന ഹൗസ് ബോട്ടുകൾ അനവധി. കൃത്യമായ പരിശോധനകളും ഉണ്ടാകാറില്ല. അഗ്നി രക്ഷാനിലയം സ്ഥാപിക്കണമെന്ന നിർദേശവും സ്ഥിരം പൊലിസ് എൻഫോഴ്സ്മെന്റ് വിഭാഗം രൂപീകരിക്കണമെന്ന നിർദേശവും ഫയലിലുറങ്ങുന്നു. സർക്കാർ കണക്കിൽ ആലപ്പുഴയിൽ ലൈസൻസുള്ള ഹൗസ് ബോട്ടുകളുടെ എണ്ണം 871 ആണ്. ശിക്കാരവള്ളങ്ങളും മോട്ടോർ ബോട്ടുകളും അടക്കം 1600 ഓളം ജലവാഹനങ്ങൾക്കാണ് ലൈസൻസ് എന്നൽ ആലപ്പുഴയിലെയും വേമ്പനാട് കായലിനോട് ചേർന്ന പ്രദേശങ്ങളിലുമുള്ള ജലവാഹനങ്ങൾ ഇതിന്റെ ഇരട്ടിയോളം വരും. 300ലധികം ഹൗസ് ബോട്ടുകൾ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നുണ്ട്.
ലൈസൻസില്ലാത്തതും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതും ഫിറ്റ്നസ്സില്ലാത്തതുമായ ജല വാഹനങ്ങൾ കണ്ടെത്തി നടപടിയെടുക്കാനും ശ്രമമില്ല. പരിശോധനകളെല്ലാം പേരിനു മാത്രമാണ്. ടൂറിസം കേന്ദ്രമായ പുന്നമടയിൽ അഗ്നി രക്ഷാനിലയം സ്ഥാപിക്കണമെന്ന നിർദേശവും സ്ഥിരം പൊലിസ് എൻഫോഴ്സ്മെന്റ് വിഭാഗം രൂപീകരിക്കു കുന്ന പ്രഖ്യാപനവും നടപ്പിലായിട്ടില്ല.