താനൂര്‍ ബോട്ട് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാങ്കേതിക വിദഗ്ധരടക്കമുള്ള കമ്മിഷനെ ഇതിനായി നിയോഗിക്കും. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് പൊലീസ് അന്വേഷണവും നടത്തും. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ചികില്‍സയിലുള്ളവരുടെ മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ബോട്ടപകടത്തില്‍ 22 പേര്‍ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. പത്തുപേര്‍ക്ക് പരുക്കേറ്റു. അഞ്ചുപേര്‍ നീന്തി രക്ഷപെട്ടെന്നും ഔദ്യോഗിക വിശദീകരണം.

 

CM Pinarayi Vijayan announces judicial probe in Tanur boat tragedy