carnazartanur-08

താനൂരില്‍ ദുരന്തത്തിനിടയാക്കിയ ബോട്ടിന്റെ ഉടമ നാസറിനെ ഇനിയും കണ്ടെത്താനാവാതെ പൊലീസ്. ഇയാളുടെ സഹോദരന്‍ സലാമും അയല്‍വാസി മുഹമ്മദ് ഷാഫിയും കൊച്ചിയില്‍ പൊലീസിന്റെ പിടിയിലായി. നാസറിന്റെ മൊബൈല്‍ഫോണും വാഹനവും ഇവരില്‍ നിന്നും പിടിച്ചെടുത്തു.

 

മല്‍സ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തിയാണ് നാസര്‍ വിനോദ സ‍ഞ്ചാരത്തിനായി ഉപയോഗിച്ചിരുന്നതെന്നും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള രേഖകള്‍ ബോട്ടിനുണ്ടായിരുന്നില്ലെന്നും പൊലീസ് കണ്ടെത്തി. ബോട്ടിന്റെ ശേഷിയില്‍ കൂടുതല്‍ ആളുകളെ കയറ്റി സഞ്ചാരം നടത്തിയതോടെ മറിയുകയായിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

Boat owner Nazar is absconding; mobile phone and vehicle seized