malappuramboattragedynew-08

താനൂര്‍ ഒട്ടുമ്പുറം തൂവലിലെ ബോട്ട് ദുരന്തത്തില്‍ ഒരു കുടുംബത്തിലെ 11 പേരടക്കം 22 പേര്‍ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. പത്തുപേര്‍ക്ക് പരുക്കേറ്റു. ഇതില്‍ നാലുപേരുടെ നില ഗുരുതരമായി തുടരുകയാണ്. അഞ്ചുപേര്‍ നീന്തി രക്ഷപെട്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ദുരന്തത്തില്‍ മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. പത്ത് ലക്ഷം രൂപ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായമായി നല്‍കും. ചികില്‍സയിലുള്ളവരുടെ മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കും. 

 

ഇന്നലെ വൈകുന്നേരം ആറരയ്ക്ക് ശേഷമാണ് താനൂരില്‍ വിനോദസഞ്ചാരികളുമായി ഇറങ്ങിയ ബോട്ട് മറിഞ്ഞത്. യാത്ര തുടങ്ങിയപ്പോള്‍ തന്നെ ബോട്ട് ചരിഞ്ഞ് നീങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഇത് അവഗണിച്ച് യാത്ര തുടര്‍ന്നതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. പൂരപ്പുഴയുടെ അഴിമുഖത്ത് ബോട്ട് മുങ്ങിയതോടെ മല്‍സ്യത്തൊഴിലാളികളടക്കമുള്ള നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിനായി ഓടിയെത്തിയത്. മതിയായ സുരക്ഷാ സംവിധാനങ്ങളോ, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റോ ഇല്ലാതെയാണ് ബോട്ട് സര്‍വീസ് നടത്തിയിരുന്നതെന്ന് പൊലീസ് കണ്ടെത്തി. അപകടത്തിന് പിന്നാലെ ബോട്ടുടമ നാസര്‍ ഒളിവിലാണ്. ഇയാള്‍ക്കെതിരെ പൊലീസ് നരഹത്യാക്കുറ്റം ചുമത്തി.

 

22 dead as tourist boat overturns at Tanur, Malappuram