എഐ ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം ആകാശവാണിക്ക് സമമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പ്രതിപക്ഷത്തിന്റെ ആരോപണം പുകമറയെങ്കിൽ അത് മറ്റേണ്ടത് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തമാണ്. കാണാമറയത്ത് ഇരുന്ന് ക്‌ളീഷേ വാചകങ്ങളാണ് മുഖ്യമന്ത്രി ആവർത്തിക്കുന്നത്. പ്രതിപക്ഷം പുറത്തുവിട്ട രേഖകൾതെറ്റാണെന്ന് തെളിയിക്കാൻ മുഖ്യമന്ത്രിയെയും സർക്കാരിനെയും പ്രതിപക്ഷ നേതാവ് വെല്ലുവിളിച്ചു. സംസ്ഥാനത്തെ റോഡുകൾ നന്നാക്കിയ ശേഷമാണ ക്യാമറകൾ സ്ഥാപിക്കേണ്ടതെന്നും ഫൈൻ എന്ന പേരിൽ നടക്കുന്നത് നികുതിഭീകരതയാണെന്നും സതീശൻ കൊച്ചിയിൽ പറഞ്ഞു.
AI camera VD Satheesan against cm Pinarayi Vijayan