praveennath-1

 

ട്രാൻസ്മാൻ പ്രവീൺ നാഥ് ആത്മഹത്യ ചെയ്തു. തൃശ്ശൂര്‍ പൂങ്കുന്നത്തെ വീട്ടിൽ വച്ച് വിഷം കഴിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തൃശൂര്‍ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ആണ് മരിച്ചത്. മിസ്റ്റർ കേരള ട്രാൻസ്മെൻ എന്ന രീതിയിൽ സുപരിചിതനാണ് പ്രവീൺ. കേരളത്തിലെ ആദ്യ ട്രാൻസ് ബോഡി ബിൽഡർ കൂടിയാണ് പ്രവീണ്‍. പ്രവീൺ നാഥും രിഷാന ഐഷുവും പ്രണയ ദിനത്തിൽ വിവാഹിതരായിരുന്നു. ഏറെ നാളത്തെ പ്രണയത്തിൻ്റെ തുടർച്ചയായിട്ടായിരുന്നു വിവാഹം. ദിവസങ്ങൾക്കു മുൻപ് ഇരുവരും പിരിയുന്നതായി പ്രവീൺ ഫേസ്ബുക് പോസ്റ്റ്‌ ഇട്ടിരുന്നു. ഇതിനു പിന്നാലെയാണ് ആത്മഹത്യ. പാലക്കാട് നെന്മാറയാണ് പ്രവീണിന്റെ സ്വദേശം.

 

Transman Praveen Nath committed suicide