അരുണ്‍ വിദ്യാധരന്‍, ആതിര

അരുണ്‍ വിദ്യാധരന്‍, ആതിര

സമൂഹമാധ്യമങ്ങളിൽ അപമാനിച്ചതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത കേസിൽ പ്രതിയായ സുഹൃത്ത് അരുൺ വിദ്യാധരനും ആത്മഹത്യ ചെയ്തു. കാഞ്ഞങ്ങാടുള്ള ലോഡ്ജിൽ ഇന്ന് രാവിലെ 7 മണിയോടെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രണ്ട് ദിവസങ്ങൾക്കു മുൻപുള്ള കോയമ്പത്തൂരിലെ ടവർ ലൊക്കേഷനപ്പുറത്തേക്ക് ഒന്നും കണ്ടെത്താനാവാതെ പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് അരുൺ വിദ്യാധരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കാഞ്ഞങ്ങാടെ ലോഡ്ജിൽ വെച്ച് അമിത അളവിൽ ഉറക്കഗുളികകൾ കഴിച്ചു. ആത്മഹത്യാശ്രമം പരാജയപ്പെട്ടതോടെ പിന്നീട് കൈത്തണ്ട മുറിക്കുകയും തൂങ്ങിമരിക്കുകയും ചെയ്തു. മരണം ദൗർഭാഗ്യകരമാണെന്നും നിയമപരമായി പ്രതിക്ക് പരമാവധി ലഭിക്കേണ്ട ശിക്ഷ ലഭിക്കണം എന്നാണ് ആഗ്രഹിച്ചതെന്നും ആതിരയുടെ കുടുംബം 

 

കോട്ടയത്ത് നിന്ന് പുറപ്പെട്ട പൊലീസ് സംഘം തമിഴ്നാട്ടിലെ ലോഡ്ജുകൾ കേന്ദ്രീകരിച്ച അന്വേഷണം നടത്തി വരുന്നതിനിടെയാണ് പ്രതിയുടെ ആത്മഹത്യ. പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി. പ്രതിയെ കണ്ടെത്താൻ വൈകുന്നതിൽ പ്രതിഷേധിച്ച് ബിജെപിയും വിശ്വകർമ്മസഭയും കടുത്തുരുത്തി സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.

Arun Vidhyadharan is found dead