keralastorytnreport-03

റിലീസിന് മുന്‍പേ വിവാദമായ 'ദ് കേരള സ്റ്റോറി'ക്ക് തമിഴ്നാട്ടില്‍ പ്രദര്‍ശന വിലക്ക് ഏര്‍പ്പെടുത്തണമെന്ന് രഹസ്യാന്വേഷണം വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ വ്യാപക പ്രതിഷേധമുണ്ടാകുമെന്നാണ് തമിഴ്നാട് പൊലീസ് ഇന്റലിജന്റ്സ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. സിനിമയിൽ വസ്തുതാവിരുദ്ധമായ പരാമർശങ്ങളുണ്ടെന്നും അതു നീക്കാതെ ചിത്രം പ്രദർശിപ്പിക്കരുതെന്നും ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മെയ് അഞ്ചിനാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.

 

32,000 സ്ത്രീകളെ മതപരിവര്‍ത്തനത്തിന് വിധേയരാക്കിയെന്നായിരുന്നു ചിത്രത്തിന്റെ ട്രെയിലറില്‍ അവകാശപ്പെട്ടത്. ഇതേ വാദം സംവിധായകനും ബിജെപി നേതാക്കളുമടക്കം ആവര്‍ത്തിച്ചിരുന്നു.  വസ്തുതാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധങ്ങളുയര്‍ന്നതിന് പിന്നാലെ 32,000 എന്ന കണക്ക് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ മൂന്നെന്നാക്കി തിരുത്തി. വിവാദങ്ങള്‍ക്കിടെ ചിത്രം കഴിഞ്ഞ ദിവസം ജെ.എന്‍.യുവില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 

Tamilnadu intelligence warns of law and order issues if screening of 'The Kerala Story' allowed