ലോകബാങ്കിന്റെ അടുത്ത പ്രസിഡന്റായി ഇന്ത്യൻ വംശജനായ അജയ് ബാംഗയെ എക്സിക്യൂട്ടിവ് ബോർഡ് തിരഞ്ഞെടുത്തു. യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് ബാംഗയെ നാമനിർദേശം ചെയ്തത്. അഞ്ചു വർഷത്തേയ്ക്കാണ് നിയമനം. നിലവിലെ പ്രസിഡന്റ് ഡേവിഡ് മാൽപാസിൽ നിന്ന് ജൂൺ 2 ന് ചുമതല ഏറ്റെടുക്കും. ജനറൽ അറ്റ്ലാന്റിക് വൈസ് ചെയർമാനായ ബാംഗ, മാസ്റ്റർകാർഡ് പ്രസിഡന്റും സിഇഒയും ആയിരുന്നു. നെസ്‌ലെ, പെപ്സികോ തുടങ്ങിയ കമ്പനികളിൽ ഉന്നത പദവികൾ വഹിച്ചിട്ടുണ്ട്. 1990കളിൽ വിദേശ ഫാസ്റ്റ് ഫുഡ് ബ്രാൻഡുകൾ ഇന്ത്യയിൽ അവതരിപ്പിക്കുന്നതിൽ മുഖ്യപങ്കുവഹിച്ചു. പുണെയിലാണ് ജനിച്ചത്. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ബിരുദവും ഐഐഎം അഹമ്മദാബാദിൽ നിന്ന് മാനേജ്മെന്റിൽ പിജിപിയും നേടി. 2016 ൽ പത്മശ്രീ പുരസ്ക്കാരത്തിന് അർഹനായി.
Indian-origin Ajay Banga confirmed as next World Bank president