പിടികൂടി ഉള്‍വനത്തിലേക്ക് വിട്ട ആനകള്‍ മടങ്ങിവന്ന ചരിത്രമുണ്ടെന്ന് അരിക്കൊമ്പന്‍ ദൗത്യസംഘത്തലവന്‍ ഡോക്ടര്‍ അരുണ്‍ സക്കറിയ. അരിക്കൊമ്പന്‍ ചിന്നക്കനാലിലേയ്ക്ക് മടങ്ങുവരുമോ എന്ന ആശങ്കകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നൂറിലധികം കിലോ മീറ്റര്‍ താണ്ടി ആനകള്‍ മടങ്ങി വന്ന ചരിത്രമുണ്ട്. എന്നാല്‍ ധാരാളം വെള്ളവും ഭക്ഷണവും ഉള്ള പരിസ്ഥിതിയിലാണ് അരിക്കൊമ്പന്‍ ഇപ്പോഴുള്ളത്. പുതിയ സാഹചര്യത്തില്‍ ഇണങ്ങുന്നതിനെ ആശ്രയിച്ചേ അരിക്കൊമ്പന്‍ മടങ്ങി വരുമോ എന്നത് പറയാനാവൂവെന്നും അദ്ദേഹം മനോരമന്യൂസിനോട് പറഞ്ഞു.
Dr. Arun Zachariah on Arikomban