kpccbuildingtax-03

സംസ്ഥാന സർക്കാരിനെ മുൾമുനയിൽ നിർത്തുന്നതിന്റെ ഭാഗമായി പുതിയ കെട്ടിട നികുതി ഏറ്റവും കുറഞ്ഞ നിരക്കിൽ നടപ്പാക്കാനുളള എറണാകുളം ഡിസിസിയുടെ തീരുമാനം സംസ്ഥാന വ്യാപകമാക്കാൻ കോണ്‍ഗ്രസ്. കോൺഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾക്ക് കെപിസിസി സര്‍ക്കുലര്‍ നല്‍കും. ഉയർന്ന പെർമിറ്റ് ഫീസിനെതെിരെ എല്ലാം തദ്ദേശ സ്ഥാപനങ്ങളിലും പ്രമേയം അവതരിപ്പിക്കാനും നിർദേശിക്കും. 

 

പാർപ്പിട ആവശ്യങ്ങൾക്കും ചെറുകിട തൊഴിൽ സംരംഭങ്ങൾക്കുമുള്ള കെട്ടിടങ്ങൾക്ക് സർക്കാരിന്റെ ഉയർന്ന കെട്ടിട നികുതി കോൺഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ ഈടാക്കേണ്ട എന്നാണ് കെ.പി.സി.സി തീരുമാനം. ഘടകക്ഷികളുമായി ആലോചിച്ച് യു.ഡി.എഫ് ഭരണമുള്ള പഞ്ചായത്തുകളിലാകെ നടപ്പാക്കുന്നതും പരിഗണനയിലാണെന്ന് മുന്നണി കൺവീനർ പറഞ്ഞു. പാർപ്പിട ആവശ്യങ്ങൾക്കുള്ള 300 ചതുരശ്ര മീറ്റർ വരെയുള്ള പുതിയ കെട്ടിടങ്ങളുടെ അടിസ്ഥാന നികുതി നിരക്ക് ചതുരശ്ര മീറ്ററിനു പഞ്ചായത്തുകളിൽ 6 മുതൽ 10 രൂപയും നഗരസഭകളിൽ 8–17 രൂപ,യും കോർപറേഷനുകളിൽ 10–12 രൂപയുമാണ്. ഇതിൽ അടിസ്ഥാന നിരക്കു മാത്രമേ കോൺഗ്രസ് ഭരണമുള്ള തദ്ദേശ സ്ഥാപനങ്ങൾ ഈടാക്കു. എറണാകുളം ഡിസിസി ആദ്യം  പ്രഖ്യാപിച്ച ഈ തീരുമാനം സംസ്ഥാന വ്യാപകമാക്കാൻ കെപിസിസി പ്രത്യേക സർക്കുലർ ഇറക്കും. 237 പഞ്ചായത്തുകളിലും 23 നഗരസഭകളിലും കണ്ണൂർ കോർപ്പറേഷനും ഉൾപെടെ 261 തദ്ദേശ സ്ഥാപനങ്ങളാണ് കോൺഗ്രസിന്റെ കൈവശമുള്ളത്. കുത്തനെ ഉയർത്തിയ പെർമിറ്റ് ഫീസിനെതെിരെ പ്രമേയവും പാസാക്കും.

 

Congress-led local bodies in Kerala not to collect increased building taxes