TAGS

തിഹാര്‍ ജയിലില്‍ ഗുണ്ടാ നേതാവ് കൊല്ലപ്പെട്ടു. ഡല്‍ഹി രോഹിണി കോടതി വെടിവെപ്പ് കേസിലെ മുഖ്യപ്രതി തില്ലു താജ്പുരിയയാണ് എതിര്‍സംഘാംഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഗുണ്ടാ നേതാവ് യോഗേഷ് തുണ്ടയും അനുയായികളും ചേര്‍ന്നാണ് തില്ലു താജ്പുരിയയെ ആക്രമിച്ചത്. ഇരുമ്പ് വടികൊണ്ടുള്ള മര്‍ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ താജ്പുരിയയെ ഉടന്‍ ദീന്‍ ദയാല്‍ ഉപാധ്യായ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹതടവുകാരനും ആക്രമണത്തില്‍ പരുക്കേറ്റു. സംഭവത്തില്‍ വിശദമായി അന്വേഷണം നടക്കുകയാണെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. 2021 സെപ്റ്റംബറിലാണ് ഡല്‍ഹി രോഹിണി കോടതിയില്‍ വെടിവെപ്പ് നടന്നത്.