PDP Chairman Abdul Nazer Madani being brought to Additional chief metropolitan majistrate court Bangalore . He was arrested in connection with Bangalore serial bomb blast case . 26 August 2010 . Photo by Russell Shahul .
ഭീമമയ തുക ചെലവാക്കി കേരളത്തിലേക്ക് വരുന്നില്ലെന്ന് അബ്ദുല്‍ നാസര്‍ മഅദനി. ഇത്രയും വലിയ തുക ആവശ്യപ്പെടുന്നത് തെറ്റായ കീഴ്്വഴക്കം സൃഷ്ടിക്കും. കരുതല്‍ തടങ്കലിലുളളയാള്‍ക്ക് ഈ തുക കണ്ടെത്താനാകില്ലെന്നും മഅദനി പറഞ്ഞു.
കേരളത്തിലേക്ക് അകമ്പടി പോകാൻ ചെലവായി 60 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന കർണാടക പൊലീസിന്റെ ആവശ്യത്തിന് എതിരെ മഅദനി സമര്‍പ്പിച്ച ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. കേരളത്തില്‍ വരാനുള്ള പൊലീസ് അകമ്പടിയുടെ ചെലവ് കുറയ്ക്കണമെന്ന ആവശ്യം പരിഗണിക്കാനാകില്ല. മാസം 20 ലക്ഷം രൂപ വീതം ആവശ്യപ്പെട്ട കര്‍ണാടക സര്‍ക്കാര്‍ നടപടിയില്‍ ഇടപെടാനാകില്ലെന്നും കോടതി വിലയിരുത്തി. ഇരുകക്ഷികളുടെയും വാദം കേട്ടായിരുന്നു കോടതിയുടെ വിധി. ജസ്റ്റിസ് അജയ് റസ്തോഗി അധ്യക്ഷനായ ബെഞ്ചായിരുന്നു ഹർജിയിൽ വാദം കേട്ടത്.
Such a large amount cannot be found; Not coming to Kerala: Madani