അന്തരിച്ച നടന്‍ മാമുക്കോയയുടെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിമാരായ മുഹമ്മദ് റിയാസിനും എകെ. ശശീന്ദ്രനുമൊപ്പമാണ് മുഖ്യമന്ത്രി സന്ദര്‍ശനം നടത്തിയത്. നടന്‍ സുരേഷ്ഗോപിയും മാമുക്കോയയുടെ വീട്ടിലെത്തിയിരുന്നു.
രാവിലെ ഒന്‍പതേമുക്കാലോടെയാണ് മുഖ്യമന്ത്രി മാമുക്കോയയുടെ അരക്കിണറിലെ വീട്ടിലെത്തിയത്. വീട്ടില്‍ പത്തുമിനിറ്റോളം ചെലവഴിച്ച അദ്ദേഹം കുടുംബാഗങ്ങളെ ആശ്വസിപ്പിച്ചു. മാമുക്കോയയ്ക്ക് ആദരാജ്ഞലി അര്‍പ്പിക്കാന്‍ പ്രമുഖരെത്തിയില്ലെന്ന വിവാദങ്ങള്‍ക്കിടെയാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. കോഴിക്കോട് ജില്ലയിലെ ഔദ്യോഗികപരിപാടികള്‍ക്ക് എത്തിയ മുഖ്യമന്ത്രി ആദ്യം തന്നെ മാമുക്കോയയുടെ വീട് സന്ദര്‍ശിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
മാമുക്കോയ അന്തരിച്ച ദിവസം മുഖ്യമന്ത്രി അനുശോചന കുറിപ്പ് ഇറക്കിയിരുന്നു. നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയും മാമുക്കോയയുടെ വീട് സന്ദര്‍ശിച്ചു. സുരേഷ് ഗോപിക്ക് പുറമേ നടന്‍ ജോയി മാത്യുവും എത്തിയിരുന്നു. അതേസമയം സംസ്കാരച്ചടങ്ങുകളിലോ വീട്ടിലോ പ്രമുഖരെത്താതിരുന്നതില്‍ വിവാദമാവശ്യമില്ലെന്ന് കുടുംബം ആവര്‍ത്തിച്ചു.
Chief Minister and Suresh Gopi visited Mamukoya's house