sudanamabass-27

രക്ഷാദൗത്യത്തിന് ഇന്ത്യയ്ക്ക് ഭരണകൂടത്തിന്റെ പൂര്‍ണ സഹകരണമുണ്ടാകുമെന്ന് സുഡാന്‍ സ്ഥാനാപതി അബ്ദുല്ല ഒമർ ബഷിർ അൽഹുസൈൻ. ഇന്ത്യൻ സംഘത്തിന് പോർട്ട് സുഡാനിലേയ്ക്ക് സുരക്ഷയ്ക്കായി അകമ്പടി വാഹനം നല്‍കുന്നുണ്ടെന്നും ഓപറേഷന്‍ കാവേരി ഏതാനും ദിവസം കൊണ്ട് വിജയകരമായി പൂര്‍ത്തിയാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഖാര്‍ത്തൂമിന് പുറത്തുള്ളവരെ ഒഴിപ്പിക്കുന്നത് വെല്ലുവിളിയാണ്. ഇതിനായി പ്രത്യേക പദ്ധതി തയ്യാറാക്കി വരികയാണെന്നും നിലവിൽ സുഡാനിൽ തുടരുന്നവരുടെ സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ വിമതര്‍ സാധാരണക്കാരെ മനുഷ്യകവചമാക്കുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാണെന്നും സംഘര്‍ഷ സാഹചര്യം വൈകാതെ ശമിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സ്ഥാനാപതി പറഞ്ഞു.  ബോംബാക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടതില്‍ അദ്ദേഹം ദുഃഖവും അനുശോചനവും അറിയിച്ചു.

 

Will ensure safety of Indians in Sudan; Abdalla Omer Bashir Elhusain