സംസ്ഥാനത്ത് റേഷന്‍കടകള്‍ ഇന്നും നാളെയും തുറക്കില്ല. ഇ പോസ് മെഷീനുകളുടെ സെര്‍വര്‍ തകരാറായതോടെയാണ് രണ്ട് ദിവസത്തേക്ക് റേഷന്‍ കടകള്‍ അടച്ചിടാന്‍ തീരുമാനിച്ചത്. സെര്‍വര്‍ തകരാറ് പരിഹരിക്കാന്‍ വെള്ളിയാഴ്ച വരെയാണ് ഹൈദരാബാദ് എന്‍ഐസി സമയം ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മാസത്തെ റേഷന്‍ വിഹിതം ഉപഭോക്താക്കള്‍ക്ക് മെയ് അഞ്ചുവരെ വാങ്ങാമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
Server glitches; ration shops remain closed for two days