സുഡാനിലെ ഖാർത്തൂമിൽ വെടിയേറ്റ് മരിച്ച കണ്ണൂർ ആലക്കോട് സ്വദേശി ആൽബർട്ട് അഗസ്റ്റിന്‍റെ ഭാര്യയും മകളും വീട്ടിലെത്തി. ജിദ്ദയിൽ നിന്ന് വിമാന മാർഗ്ഗം കൊച്ചിയിലത്തിയ സൈബല്ലയും മരീറ്റയും രാത്രി 7.45 ഓടെയാണ് ആലക്കോട്ടെ വീട്ടിലെത്തിയത്. ഖാർത്തുമിലെ ഫ്ലാറ്റിൽ തലയ്ക്ക് വെടിയേറ്റ് മരിച്ച ആൾബർട്ടിന്റെ മൃതദേഹം 36 മണിക്കൂറിന് ശേഷമാണ് മോർച്ചറിയിലേക്ക് മാറ്റാൻ കഴിഞ്ഞത്. അഞ്ച് ആംബുലന്‍സ് എത്തിയിട്ടും മൃതദേഹം എടുക്കാന്‍ സൈന്യം അനുവദിച്ചില്ല. സുഡാനിൽ ഇപ്പോഴും വെടിവെയ്പ്പ് അവസാനിച്ചിട്ടില്ലെന്നും ദൃസാക്ഷി മൊയ്തീൻ മനോരമ ന്യൂസിനോട് പറഞ്ഞു. വിമാനസര്‍വീസ് തുടങ്ങിയാലുടന്‍ മൃതദേഹം നാട്ടിലെത്തിക്കും. കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഇക്കാര്യം ഉറപ്പുനല്‍കിയിട്ടുണെന്നും മൊയ്തീന്‍. 

 

Kerala: Family of Albert Augestine, who died in strife-torn Sudan, reaches Kochi