operation-kaveri-2

 

ആഭ്യന്തരയുദ്ധം നടക്കുന്ന സുഡാനില്‍ നിന്ന് ഇന്ത്യക്കാരുടെ ഒഴിപ്പിക്കല്‍ തുടരുന്നു. 135 പേര്‍  അടങ്ങുന്ന മൂന്നാംസംഘം ജിദ്ദയിലെത്തി. പോര്‍ട്ട് സുഡാനില്‍ നിന്ന് വ്യോമസേന വിമാനത്തിലാണ് സംഘത്തെ എത്തിച്ചത്.  സംഘത്തെ ജിദ്ദയില്‍ സ്വീകരിച്ച വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ സംഘത്തിന്റെ  ഇന്ത്യയിലേക്കുള്ള യാത്ര ഉടനുണ്ടാകുമെന്ന് വ്യക്തമാക്കി. ഇതുവരെ 561 ഇന്ത്യക്കാരെ സുഡാനില്‍ നിന്ന് രക്ഷപെടുത്തി. ഇന്നലെ 278 പേരെ നാവിക സേന കപ്പലിലും  148 പേരെ വ്യോമസേന വിമാനത്തിലുമായി ജിദ്ദയിലെത്തിച്ചിരുന്നു. ഓപ്പറേഷന്‍ കാവേരി എന്ന രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കാന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍ ജിദ്ദയില്‍ തുടരുകയാണ്.

 

Operation Kaveri: Third batch of 135 stranded Indians leaves Sudan for Jeddah