മലയാളി നാവികന്‍ അഭിലാഷ് ടോമി പങ്കെടുക്കുന്ന ഗോള്‍ഡന്‍ ഗ്ലോബ് പായ്‌വഞ്ചിയോട്ട മല്‍സരം വെള്ളിയാഴ്ച ഫിനിഷിങ് പോയിന്റിലെത്തുമെന്ന് വിലയിരുത്തല്‍.  നിലവില്‍ അഭിലാഷ് ടോമി രണ്ടാം സ്ഥാനത്താണ്.  ദക്ഷിണാഫ്രിക്കക്കാരി കിഴ്സ്റ്റൻ നോയ്ഷെയ്ഫര്‍ അഭിലാഷ് ടോമിയെക്കാള്‍  93 മൈല്‍ മുന്നിലാണ്.  കിഴ്സ്റ്റൻ നോയ്ഷെയ്ഫര്‍  വെള്ളിയാഴ്ച രാത്രി ഫിനിഷിങ് പോയന്റായ ഫ്രാന്‍സിലെ  ലെ സാബ്‌ലെ ദെലോനിലെത്തുമെന്നാണ് കണക്കുകൂട്ടല്‍. അഭിഷാഷ് ടോമി  29നും ഫിനിഷിങ് പോയന്റില്‍ എത്തുമെന്നാണ് നിലവിലെ സ്ഥിതി അടിസ്ഥാനമാക്കി വിലയിരുത്തുന്നത്.  മൂന്നാമതുള്ള ഓസ്ട്രിയൻ നാവികനും ഫിനിഷ് ചെയ്തശേഷമാകും വിജയികളെ പ്രഖ്യാപിക്കുക.  

 

Golden globe race abhilash tomy