ആഭ്യന്തര കലാപം രൂക്ഷമായ സുഡാനില്‍ നിന്ന് ഇന്ത്യക്കാരെ രക്ഷിച്ചു നാട്ടിലെത്തിക്കാനുള്ള ദൗത്യം ഒാപ്പറേഷന്‍ കാവേരിയുടെ ഭാഗമായി ആദ്യ സംഘം യാത്ര തിരിച്ചു. നാവികസേനയുടെ െഎഎന്‍എസ് സുമേധ പടക്കപ്പല്‍ 278 പേരുമായി പോര്‍ട്ട് സുഡാനില്‍ നിന്ന് സൗദി അറേബ്യയിലെ ജിദ്ദയിലേയ്ക്ക് യാത്ര ആരംഭിച്ചു. രക്ഷാദൗത്യത്തിന്‍റെ ചുമതല വഹിക്കുന്ന വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ജിദ്ദയിലെത്തി. വ്യോമസേനയുടെ രണ്ട് സി–130ജെ വിമാനങ്ങള്‍ ജിദ്ദയില്‍ സജ്ജമാക്കിയിട്ടുണ്ട്. അഞ്ഞൂറോളം പേരെ ഇതിനോടകം പോര്‍ട്ട് സുഡാനിലെത്തിച്ചിട്ടുണ്ട്. കൂടുതല്‍ കപ്പലുകള്‍ ഇന്ത്യയില്‍ നിന്നും പുറപ്പെടും. സുഡാനില്‍ വിവിധയിടങ്ങളിലായി മലയാളികളടക്കം 3000 ഇന്ത്യക്കാരാണ് കുടുങ്ങിക്കിടക്കുന്നത്.
Sudan Rescue Mission; ANS Sumedha move to Jeddah; Operation Kaveri