New Delhi: Delhi Police personnel escort Delhi Deputy Chief Minister Manish Sisodia form Rajghat ahead of his questioning by CBI in the liquor policy case, in New Delhi, Sunday, Feb. 26, 2023. (PTI Photo/Manvender Vashist Lav)(PTI02_26_2023_000110A)

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പ്രതിചേര്‍ത്ത് സിബിഐ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. ഡല്‍ഹി പ്രത്യേക സിബിഐ കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്‍റെ മകള്‍ കെ.കവിതയുടെ മുന്‍ ചാര്‍ട്ടേഡ് അക്കൗണ്ട് ബുച്ചി ബാബു ഉള്‍പ്പെടെ മറ്റ് മൂന്നുപേരെയും പ്രതിചേര്‍ത്തിട്ടുണ്ട്. ക്രിമിനല്‍ ഗൂഢാലോചനയും അഴിമതി വിരുദ്ധ നിയമത്തിലെ വകുപ്പുകളും ചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. 

കഴിഞ്ഞ ഫെബ്രുവരി 26നാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. അറുപത് ദിവസമായാല്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടായിരിക്കെയാണ് അന്‍പത്തിയെട്ടാം ദിവസം സിസോദിയയെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചത്. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ‍ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി. സിബിഐയും ഇഡിയും അന്വേഷിക്കുന്ന കേസില്‍ ആദ്യം ഏഴുപേരെ പ്രതിചേര്‍ത്താണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. മലയാളി വിജയ് നായര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളാണ്.

Manish Sisodia Named For 1st Time In CBI Chargesheet In Liquor Policy Case