Smoke-is-seen-in-Khartoum

സുഡാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ നടപടികള്‍ ഊര്‍ജിതമാക്കി രാജ്യം. നാവികസേന കപ്പല്‍ ഐഎന്‍എസ് സുമേധ പോര്‍ട്ട് സുഡാനിലെത്തി. വ്യോമസേനയുടെ രണ്ട് സി–130 വിമാനങ്ങള്‍ ജിദ്ദയിലും തയാര്‍. സുരക്ഷാസ്ഥിതി വിലയിരുത്തി രക്ഷാദൗത്യമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്ത്യക്കാരുമായി എംബസി സമ്പര്‍ക്കം തുടരുകയാണ്. വ്യോമപാത തുറന്നിട്ടില്ല, റോഡ് മാര്‍ഗം നീങ്ങുന്നത് സുരക്ഷിതമായിട്ടില്ല. സാഹസികമായി ആരും നീങ്ങരുതെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

 

എംബസി ഉദ്യോഗസ്ഥരേയും പൗരന്‍മാരേയും എയര്‍ ലിഫ്റ്റ് ചെയ്തതായി യു.എസ്. നേരത്തെ അറിയിച്ചിരുന്നു. ഫ്രാന്‍സ് പൗരന്‍മാരെയും എംബസി ഉദ്യോഗസ്ഥരെയും വഹിച്ചുകൊണ്ടുപോവുകയായിരുന്ന വാഹന വ്യൂഹം അക്രമിക്കപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. രാജ്യത്തെ റഷ്യന്‍ പൗരന്‍മാരെയെല്ലാം എംബസിയിലെത്തിച്ചു. ഇവരെ പുറത്തെത്തിക്കുന്നത് എങ്ങനെയെന്നതില്‍ തീരുമാനമായില്ല. ഒഴിപ്പിക്കല്‍ ദൗദ്യത്തിനായി സ്വീഡന്‍ 400 സൈനികരെ സുഡാനിലേക്ക് അയയ്ക്കാന്‍ തീരുമാനിച്ചു. അതിനിടെ സുഡാനിലെ ഇന്റര്‍നെറ്റ് സേവനം ഏറെക്കുറെ പൂര്‍ണമായും വിഛേദിക്കപ്പെട്ടു. 

 

അതിനിടെ ആഭ്യന്തര കലാപം തുടരുന്ന  സുഡാനിൽ നിന്ന് സഹായം ആഭ്യർത്ഥിച്ച് വെടിവെപ്പിൽ  മരിച്ച കണ്ണൂർ സ്വദേശി ആൽബർട്ട് അഗസ്റ്റിന്‍റെ ഭാര്യയും മകളും.ഖർത്തൂമിലെ ഫ്ലാറ്റിൽ കുടിവെള്ളമടക്കം ലഭ്യമല്ലെന്നും ഇന്ത്യൻ എംബസി അടിയന്തര ഇടപെടൽ നടത്തണമെന്നും ആൽബർട്ട് അഗസ്റ്റിന്റെ ഭാര്യ സൈബല്ല ആവശ്യപ്പെട്ടു.

 

Two Indian Air Force C-130J aircraft are currently on standby in Saudi Arabia's Jeddah and INS Sumedha has reached Port Sudan