കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ലിഫ്റ്റ് തകരാറിലായതിനെ തുടര്‍ന്ന് രോഗികളെ ചുമട്ട് തൊഴിലാളികള്‍ ചുമന്നിറക്കി. ആശുപത്രിയിലെ ആറാം നിലയില്‍ നിന്ന് ഓട്ടോഡ്രൈവറായ രോഗിയെയാണ് ചുമട്ടുതൊഴിലാളികള്‍ സ്ട്രെച്ചറില്‍ കിടത്തി ചുമന്നിറക്കിയത്. രണ്ട് ദിവസം മുന്‍പ് മൂന്നാം നിലയില്‍ നിന്നും മൃതദേഹവും സമാന രീതിയില്‍ ചുമന്നിറക്കിയതായും റിപ്പോര്‍ട്ടുണ്ട്. ഒരു മാസമായി ആശുപത്രിയിലെ ലിഫ്റ്റ് പ്രവര്‍ത്തനരഹിതമാണ്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ ലിഫ്റ്റിന്റെ തകരാര്‍ പരിഹരിക്കാനാവൂ എന്നാണ് ആശുപത്രി അധികൃതരുടെ വാദം. വിഡിയോ റിപ്പോര്‍ട്ട് കാണാം.
Lift complaint in Kasargod general hospital