യു.ഡി.എഫ് പത്തനംതിട്ട ജില്ലാ ചെയർമാനും കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റുമായിരുന്ന വിക്ടർ.ടി.തോമസ് ബി.ജെ.പിയിൽ ചേർന്നു. കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവഡേക്കറിനും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും ഒപ്പം കൊച്ചിയിലായിരുന്നു പ്രഖ്യാപനം.
‘‘ആത്മാർഥതയോടെ പ്രവർത്തിക്കുന്നവർക്കു സ്ഥാനമില്ലാത്ത പ്രസ്ഥാനമാണു യുഡിഎഫ്. അവിടെ ഐക്യമെന്നതു പരസ്പരം കാലുവാരൽ മാത്രമാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യതയില്ലാത്തവർപോലും സ്ഥാനാർഥികളാകാൻ മത്സരിക്കുന്നു. സുശക്തമായ കേന്ദ്രം, സംതൃപ്തമായ സംസ്ഥാനം എന്ന കെ.എം.മാണിയുടെ സിദ്ധാന്തത്തിൽ വിശ്വസിക്കുന്ന എനിക്ക് ഏറ്റവും സുശക്തമായ കേന്ദ്രഭരണത്തിനു നേതൃത്വം നൽകുന്ന നരേന്ദ്ര മോദിയിൽ പൂർണ വിശ്വാസമാണ്. കേരളത്തിന്റെ സമഗ്രവികസനത്തിനു ബിജെപിയാണു മാർഗം’’– വിക്ടർ പറഞ്ഞു.
Kerala Congress leader Victor T Thomas joins BJP