ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് അമൃത്പാല്‍ സിങിനെ അറസ്റ്റ് ചെയ്തത് മോഗയിലെ റോഡെ ഗ്രാമം വളഞ്ഞെന്ന് പഞ്ചാബ് പൊലീസ്. രാജ്യ സുരക്ഷാ നിയമപ്രകാരമാണ് അമൃത്പാലിനെ അറസ്റ്റ് ചെയ്തതെന്നും ഗുരുദ്വാരയില്‍ കയറിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. മാര്‍ച്ച് 18 മുതല്‍ ഒളിവിലായിരുന്ന അമൃത്പാല്‍ സിങ് കീഴടങ്ങാന്‍ നിര്‍ബന്ധിതനാവുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. സുരക്ഷ കണക്കിലെടുത്ത് അമൃത്പാലിനെ അസമിലെ ദിബ്രുഗഡിലേക്ക് മാറ്റും. കലാപാഹ്വാനത്തിനും പൊലീസുകാരെ ആക്രമിച്ചതിനുമടക്കം കേസുകള്‍ അമൃത്പാലിനെതിരെ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

 

Amritpal was forced to surrender; Punjab Police