തിരുവനന്തപുരം വെള്ളനാട്ട്  കരടി കിണറ്റില്‍ മുങ്ങിച്ചത്തതില്‍ സംസ്ഥാന വനംവകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ കേന്ദ്രമന്ത്രി മേനക ഗാന്ധി. രാജ്യത്തെ ഏറ്റവും മോശം വനംവകുപ്പാണ് കേരളത്തിലേതെന്ന് മേനക ഗാന്ധി പറഞ്ഞു.  കരടിയെ വെടിവയ്ക്കാന്‍ തിരുമാനിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിവേണം. മൃഗങ്ങളോടുള്ള സമീപനത്തില്‍ രാജ്യാന്തരതലത്തില്‍ കേരളം ഇന്ത്യയെ നാണംകെടുത്തുകയാണ്. വന്യജീവികളോട് ക്രൂരത എന്നാണ് കേരളത്തിന്റെ നയമെന്നും മേനക ഗാന്ധി വിമര്‍ശിച്ചു.

 

Maneka Gandhi against State Forest Department