വന്ദേ ഭാരത് എക്സ്പ്രസ് ഇന്ന് രണ്ടാം പരീക്ഷണ ഓട്ടം തുടങ്ങി. തിരുവനന്തപുരം - മുതൽ കാസർകോട് വരെയാണ് പരീക്ഷണ ഓട്ടം. രാവിലെ 5.10 ന് തമ്പാനൂരില്‍ നിന്ന് പുറപ്പെട്ടു. കഴിഞ്ഞ ദിവസം കണ്ണൂർ വരെ ട്രയൽ റൺ നടത്തിയിരുന്നു. സർവീസ് കാസർകോട് വരെ നീട്ടുന്നതായി കേന്ദ്ര റയിൽവേ മന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വീണ്ടും പരീക്ഷണ ഓട്ടം നടത്തുന്നത്. കാസർകോട് വരെ ഓടിയെത്താൻ എത്ര സമയമെടുക്കും , വിവിധ സെക്ഷനുകളിലെ വേഗം, ട്രാക്കിന്റെ ക്ഷമത തുടങ്ങിയവ റയിൽവേയുടെ വിവിധ വകുപ്പ് മേധാവികൾ നിരീക്ഷിക്കും
Vande Bharat Express has started its second trial run