സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന ഹർജികളിൽ സുപ്രീംകോടതി ഇന്നുമുതൽ വാദം കേൾക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. സ്വവര്‍ഗവിവാഹത്തെ ശക്തമായി എതിർത്ത് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ രണ്ടുതവണ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. നഗരകേന്ദ്രീകൃത വരേണ്യ വര്‍ഗത്തിന്‍റെ കാഴ്ചപ്പാടാണ് സ്വവര്‍ഗ വിവാഹമെന്നാണ് കേന്ദ്രനിലപാട്. രാജ്യത്തെ മതവിഭാഗങ്ങളെയടക്കം കണക്കിലെടുത്തേ വിഷയത്തില്‍ സര്‍ക്കാരിന് മുന്നോട്ട് പോകാനാകൂവെന്നും കേന്ദ്രം പറയുന്നു. കേന്ദ്ര ബാലാവകാശ കമ്മിഷനും സുപ്രീംകോടതിയില്‍ എതിര്‍പ്പറിയിച്ചിട്ടുണ്ട്.നേരത്തെ തന്നെ സ്വവർഗ ബന്ധങ്ങൾ ക്രിമിനൽ കുറ്റമാക്കുന്ന സെക്ഷൻ 377 സുപ്രീംകോടതി റദ്ദാക്കിയിട്ടുണ്ട്. എന്നാൽ സെക്ഷന്‍ 377 റദ്ദാക്കിയതുകൊണ്ട് സ്വവര്‍ഗ വിവാഹം നിയമപരമാണെന്ന് അവകാശപ്പെടാനാകില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. വിഡിയോ റിപ്പോര്‍ട്ട് കാണാം.
Supreme Court to hear validation on same-sex marriages