electricity

ചരിത്രത്തിലാദ്യമായി കേരളത്തിലെ വൈദ്യുതി ഉപഭോഗം തുടര്‍ച്ചയായ ദിവസങ്ങള്‍ പത്തുകോടി യൂണിറ്റ് മറികടന്നു. ഇന്നലെ കേരളം ഉപയോഗിച്ചത് 10.035 കോടിയൂണിറ്റാണ്. ഏപ്രില്‍ 13 ന് 10.030 കോടി യൂണിറ്റ് ഉപയോഗിച്ചിരുന്നു..കഴിഞ്ഞവര്‍ഷം ഏപ്രില്‍ 28 ന് രേഖപ്പെടുത്തിയ 9.288 കോടി യൂണിറ്റ് എന്ന റെക്കോഡാണ് രണ്ടുദിവസങ്ങളിലായി മറികടന്നത്. ഈവര്‍ഷം മാര്‍ച്ച്. മാര്‍ച്ച് 13ന് 9.022 കോടി യൂണിറ്റും മാര്‍ച്ച് 14ന് 9.204 കോടി യൂണിറ്റും രേഖപ്പെടുത്തിയിരുന്നു. അതേസമയം പ്രധാന ജലവൈദ്യുതി പദ്ധതികളുടെ അണക്കെട്ടുകളിലെ ജലനിരപ്പ് ദിവസംതോറും ഒരുശതമാനം വീതം കുറയുകയാണ്. ഇടുക്കി അണക്കെട്ടില്‍ ഇന്നലെ 36 ശതമാനമായിരുന്നത് ഇന്ന് 35 ശതമാനമായി.

ഉപയോഗം ഈ രീതിയില്‍ വര്‍ധിച്ചാല്‍ നിലവില്‍ ലഭ്യമായ വൈദ്യുതി തികയാതെ വരും. ഇതോടെ അധിക വൈദ്യുതി പവര്‍ എക്സ്ചേഞ്ചില്‍ നിന്ന് യൂണിറ്റിന് 10 രൂപ നിരക്കില്‍ വാങ്ങേണ്ടി വരുമെന്നും  വൈദ്യുതി ലഭിക്കാതെ വന്നാല്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്നും വിദഗ്ധര്‍ പറയുന്നു. 

Electricity daily consumption kerala