ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷനിൽ നടന്ന ഖലിസ്ഥാൻ ആക്രമണം എൻഐഎ അന്വേഷിക്കും. ബ്രിട്ടീഷ് ഭരണകൂടവുമായി നടത്തിയ ചർച്ചകൾക്ക് ശേഷം ആഭ്യന്തരമന്ത്രാലയം ഇതിനായി നിർദേശം നൽകി. മാർച്ച് 19നാണ് ഹൈക്കമ്മിഷനിലെ ഇന്ത്യയുടെ ദേശീയ പതാക മാറ്റി ഖലിസ്ഥാൻ പതാക ഉയർത്തുകയും കെട്ടിടത്തിന് കേടുപാടുണ്ടാക്കുകയും ഹൈക്കമിഷൻ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തത്. 

 

പഞ്ചാബിലെ ഖലിസ്ഥാൻവാദി അമൃത്പാൽ സിങ്ങിനെതിരായ പൊലീസ് നടപടിക്കെതിരെ നടന്ന പ്രതിഷേധത്തിനിടെയായിരുന്നു അക്രമം. ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ യുഎപിഎ ചുമത്തി കേസ് റജിസ്റ്റർ ചെയ്തിരുന്നു. എൻെഎഎയുടെ ഭീകരവിരുദ്ധ വിഭാഗമാകും അന്വേഷണം നടത്തുക. എൻെഎഎ സംഘം ഉടൻ ലണ്ടനിലേയ്ക്ക് പോകും.

 

Khalistan attack on Indian High Commission; NIA to London