M-Sivasankar-3101

ലൈഫ്മിഷന്‍ കോഴയിടപാടില്‍ മുഖ്യമന്ത്രി മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു. കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഇന്നലെയാണ് അന്വേഷണ സംഘം കുറ്റപത്രം നല്‍കിയത്. അറസ്റ്റിലായി അറുപത് ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിക് സ്വാഭാവിക ജാമ്യം അനുവദിക്കും. ഇത് തടയാന്‍ 59ാം ദിവസം ഇഡി കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ ഒന്‍പതാം പ്രതിയാണ് എം. ശിവശങ്കര്‍. ഇടപാടിലെ മുഖ്യ സൂത്രധാരന്‍ ശിവശങ്കറാണെന്ന് ഇഡി കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. നിര്‍മാണ കരാര്‍ യൂണിടാക്കിന് ലഭിച്ചതുവഴി വിതരണം ചെയ്ത കോഴപ്പണം കൈപ്പറ്റിയെന്നും ഇത്തരത്തില്‍ ലഭിച്ച പണം ഡോളറാക്കി വിദേശത്തേക്ക് കടത്തിയെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍. യൂണിടാക്ക് എംഡി സന്തോഷ് ഈപ്പനാണ് കേസില്‍ അറസ്റ്റിലായ മറ്റൊരാള്‍. മറ്റ് പ്രതികള്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്. റിമാന്‍ഡില്‍ തുടരുന്ന ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. 

 

ED file charge against m sivasankar